കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ്നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ പോലിസ് അന്വേഷണം പക്ഷപാതപരമാണെന്നും ഉന്നത ഏജന്‍സി കേസന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
കേസിലെ വിചാരണ നടപടികള്‍ വൈകിപ്പിക്കാന്‍ ദീലീപ് ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വിചാരണക്കായി വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. നടിയുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിക്കും.
Discussion about this post