ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 150 സീറ്റാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ചതിലൂടെ കോണ്‍ഗ്രസ് പ്രാദേശിക പാര്ട്ടിയാണെന്നതിനു വ്യക്തത വന്നതായി ബിജെപി വക്താവ് സംബിത് പത്ര .
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ 150 സീറ്റാണ് ലക്ഷ്യമെന്ന പ്രഖ്യാപനം വന്നിരുന്നു. ഇതിനെ വിലയിരുത്തിയാണ് സംബിത് പത്രയുടെ ആരോപണം.
കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയാണെന്ന് പ്രവര്‍ത്തക സമിതി യോഗത്തോടെ വ്യക്തത വന്നു എന്നും ഇന്ത്യയെ പത്തുവര്‍ഷത്തോളം പിറകോട്ടു നടത്തിച്ചവരാണ് കോണ്‍ഗ്രസുകാര്‍ എന്നും സംബിത് പത്ര പറഞ്ഞു. വഞ്ചനയും കള്ളവുമാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയമെന്നും ബിജെപി ആരോപിച്ചു.
വര്‍ക്കിങ് അല്ല നോണ്‍ വര്‍ക്കിങ്ങാണ് കോണ്‍ഗ്രസിന്റെ സമിതിയും അധ്യക്ഷനുമെന്നായിരുന്നു പരാമര്‍ശം. സഖ്യം രൂപീകരണമടക്കമുള്ള ചുമതലകള്‍ രാഹുലിനെ ഏല്പിച്ചതില് പുതുമയെന്താണെന്നും സംബിത് പത്ര ചോദിച്ചു. മകനെ എങ്ങനെയും പ്രധാനമന്ത്രി പദത്തിലെത്തിക്കുകയെന്നതാണ് സോണിയ ഗാന്ധിയുടെ എപ്പോഴത്തെയും ലക്ഷ്യം. വോട്ടിങ് മെഷീനോടും സുപ്രീം കോടതിയോടുമെല്ലാം കോണ്‍ഗ്രസിന് അവിശ്വാസമാണ്.
ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശത്തെക്കുറിച്ചു രാഹുല്‍ എന്തു പറയുന്നുവെന്നും ബിജെപി ചോദിച്ചു. പ്രവര്‍ത്തക സമിതി യോഗത്തില്‍, മന്മോഹന് സിങ് നടത്തിയ പ്രസംഗത്തെയും ബിജെപി വെറുതെവിട്ടില്ല. അഴിമതി വര്‍ധിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ യുപിഎ ശ്രമിച്ചതെന്നും കര്‍ഷക വരുമാനം ഇരട്ടിപ്പിക്കാനാണ് എന്‍ഡിഎ ശ്രമമെന്നും ബിജെപി വിമര്‍ശിച്ചു.
Discussion about this post