തിരുവനന്തപുരം: മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ ചിലരുടെ രാഷ്ട്രീയ താല്പര്യമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. സാംസ്കാരിക മന്ത്രിയും സര്‍ക്കാരുമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്.
അടുത്ത മാസം എട്ടിന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ലാലിനെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് ചലച്ചിത്രപ്രവര്‍ത്തകരടക്കം 105 പേര് ഒപ്പിട്ട ഭീമ ഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയിരുന്നു. അവാര്‍ഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമര്‍ശകരുടെ വാദം.അതേസമയം പ്രകാശ് രാജ് ഉള്‍പ്പടെ ചിലര്‍ തങ്ങള്‍ ഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ലെന്ന വാദവുമായി രംഗത്തെത്തി.
മോഹന്‍ലാലിനെ ഔദ്യോഗകമായ ക്ഷണിച്ചിട്ടില്ലെന്നാണ് മന്ത്രി എ.കെ ബാലന് പറയുന്നത്. എന്നാല്‍ മന്ത്രിയെ കാണാന്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ പരിപാടിയുടെ മുഖ്യാതിഥിയാകുന്ന കാര്യം ലാലിനോട് സംസാരിച്ചിരുന്നുവെന്നാണ് വിവരം
Discussion about this post