കിഗാളി; ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയ്ക്ക് ഇന്ത്യ 20 കോടി ഡോളര്‍ വായ്പ നല്‍കും.നിരവധി വികസന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പ്രതിരോധം, വ്യാപാരം, കൃഷി, മൃഗസമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ടു സഹകരിക്കാന്‍ ഇരുരാജ്യങ്ങളും കരാറുകളില്‍ ഒപ്പുവച്ചു. വ്യവസായം, ശാസ്ത്രസാങ്കേതികവിദ്യ എന്നിവയില്‍ സഹകരിക്കാനും ധാരണയായി.
റുവാണ്ട സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമിയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് നിര്‍ണ്ണായക തീരുമാനങ്ങളെടുത്തു. റുവാണ്ടയിലെ ഇന്ത്യക്കാരുടെ ആവശ്യം മാനിച്ച് തലസ്ഥാനനഗരിയില്‍ ഉടന്‍ ഹൈക്കമ്മിഷന് തുടങ്ങാന്‍ തീരുമാനമായി.
റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി . ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ ഇന്ന് ആരംഭിക്കുന്ന ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രയുടെ ഭാഗമായാണ് പ്രധാമന്ത്രി റുവാണ്ടയിലെത്തിയത്.രണ്ടു ദിവസത്തെ റുവാണ്ട പര്യടനം പൂര്‍ത്തിയാക്കി മോദി യുഗാണ്ടയിലെത്തി. 1997നു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെ എത്തുന്നത് ആദ്യമായാണ്.
റുവാണ്ടയിലെത്തിയ മോദിയെ വിമാനത്താവളത്തില്‍ പ്രസിഡന്റ് കഗാമിയാണ് എതിരേറ്റത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലാണ് മോദിയുടെ സന്ദര്‍ശനമെന്ന് കഗാമി പറഞ്ഞു.
Discussion about this post