റുവാണ്ടയിലെ റുവേരു ഗ്രാമത്തിലെ പാവങ്ങള്‍ക്ക് 200 പശുക്കളെ നരേന്ദ്ര മോദി സമ്മാനിച്ചു. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുമായി പ്രസിഡന്റ് പോള്‍ കഗാമി നടപ്പാക്കുന്ന ഗിരിങ്ക പദ്ധതി ഭാഗമായാണ് മോദി പശുക്കളെ സമ്മാനമായി നല്‍കിയത്. പാവപ്പെട്ടവര്‍ക്കായി ഒരു കുടുംബത്തിന് ഒരു പശു എന്ന പദ്ധതിയാണ് ഗിരിങ്ക പദ്ധതി .
കാര്ഷികോല്പാദനം കൂട്ടാനും സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനും കൂടി സഹായകരമായ ഗിരിങ്ക പദ്ധതി 2006 ലാണ് കഗാമി തുടങ്ങിയത്. ഗ്രാമീണ ശാക്തീകരണത്തിനുള്ള മാര്‍ഗമായി വിദൂരരാജ്യമായ റുവാണ്ടയില്‍ വരെ പശുവിന് വലിയ പ്രാധാന്യം നല്കുന്നുവെന്നത് ഇന്ത്യയിലെ ജനങ്ങള്‍ക്കു കൗതുകകരമായി അനുഭവപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ആദരവും നന്ദിയും കാട്ടാന്‍ പശുവിനെ സമ്മാനിക്കുന്നത് റുവാണ്ടയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണ്.
രണ്ടു ദിവസത്തെ റുവാണ്ട പര്യടനം പൂര്‍ത്തിയാക്കി മോദി യുഗാണ്ടയിലെത്തി. 1997നു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെ എത്തുന്നത് ആദ്യമായാണ്.
Discussion about this post