ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് സുപ്രിം കോടതിയില്‍ നിലപാട് അറിയിച്ച് എന്‍എസ്എസ്. ശബരിമലയിലെ ദര്‍ശം സംബന്ധിച്ച നിയന്ത്രണത്തിന് അറുപത് വര്‍ഷത്തെ പഴക്കമുണ്ടെന്നും അതില്‍ മാറ്റം വരുത്തരുതെന്നും എന്‍എസ്എസ് അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
ശബരിമലയില സ്ത്രിപ്രവേശത്തെ പുരുഷാധിപത്യം എന്ന രീതിയില്‍ സമീപിക്കരുതെന്നും എന്‍എസ്എസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെ പരാശരന് പറഞ്ഞു. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണ്. പ്രതിഷ്ഠക്ക് നിയമപരമായ വ്യക്തിത്വമുണ്ട്. ഭരണഘടനപരമായ പരിരക്ഷ ലഭിക്കേണ്ടതുണ്ട്. ശബരിമലയിലെ സ്തീ ദര്‍ശന നിയന്ത്രണം സ്ത്രീ വിരുദ്ധമല്ല. അതിനെ സതിയുമായി താരതമ്യം ചെയ്യാനാവില്ല. സതിക്കു ഹിന്ദുവിശ്വാസത്തിന്റെ അടിത്തറയുമായി ബന്ധമില്ല.
ഹിന്ദുമതതത്വങ്ങള്‍ വലിയ അളവോളം വിവേചനരഹിതമാണെന്നും പരാശരന് പറഞ്ഞു. ശബരിമലയില്‍ സ്ത്രി പ്രവേശം സംസ്ഥാന സര്‍ക്കാരിന് അനുവദിക്കാമെന്നും അതിന് ഭരണഘടനപരമായ അവകാശമുണ്ടെന്നും കോടതി ഇന്ന് പരാമര്‍ശിച്ചിരുന്നു.
Discussion about this post