സംസ്ഥാന സിനിമ പുരസ്ക്കാരദാന ചടങ്ങില്‍ നടന് മോഹന്‍ലാല്‍ പങ്കെടുക്കും. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം മോഹന്‍ലാല്‍ സ്വീകരിച്ചു.
പരിപാടിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മോഹന്‍ലാലിന് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.
ചടങ്ങില്‍ മുഖ്യാതിഥിയായി പ്രമുഖ താരങ്ങളെ പങ്കെടുപ്പിക്കരുത് എന്ന് കാണിച്ച് ഇടത് മധ്യമ-സാഹിത്യ രംഗത്തുള്ളവരും സിനിമ രംഗത്തുള്ളവരും മുഖ്യമന്ത്രിക്ക് ഹര്‍ജി നല്‍കിയിരുന്നു. മോഹന്‍ ലാലിനെതിരെയുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടത്. തുടര്‍ന്ന് മോഹന്‍ലാലിനെ തന്നെ ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ചടങ്ങ് വിവാദത്തിലാവുമെന്ന് ഉറപ്പായി. ചടങ്ങില്‍ നിന്ന് അവാര്‍ഡ് ജേതാക്കളില്‍ ആരെങ്കിലും വിട്ടു നില്‍ക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്.
Discussion about this post