മുസ്ലിം സമുദായത്തിനിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുമായി സിപിഎം. മാപ്പിളകലകളെ പ്രോത്സാഹിപ്പിച്ച് മുസ്ലീം മത വിശ്വാസികളുടെ ഇടയില്‍ വേരുറപ്പിക്കാനാണ് പാര്‍ട്ടി നീക്കം. ഇതനുസരിച്ച് മേയ് അവസാനവാരത്തിലും ജൂണ്‍ ആദ്യവാരത്തിലുമായി പാര്‍ട്ടിക്കു കീഴിലുള്ള സാംസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ മാപ്പിളകലകള്‍ ഉള്‍പ്പെടുത്തിയ പരിപാടികള്‍ സംഘടിപ്പിക്കും.
ജില്ലയിലെ എല്ലാ ഏരിയകളിലും സിപിഎമ്മിനു സാംസ്കാരികസമിതികളുണ്ട്. ഇവയുടെ നേതൃത്വത്തിലാണു പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ ഒരിടത്തും പാര്‍ട്ടി നേരിട്ട് ഇടപെടരുതെന്നും നിര്‍ദേശമുണ്ട്. സാംസ്കാരിക പരിപാടികള്‍ക്കൊപ്പം ന്യൂനപക്ഷസമുദായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഏരിയാ തലത്തില്‍ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
ന്യൂനപക്ഷങ്ങളെ നേരിട്ടുബാധിക്കുന്ന വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചും മാപ്പിളകലകളെ പ്രോല്‍സാഹിപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചും സമുദായാംഗങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാനാണു പുതിയ തീരുമാനം. സെമിനാറുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടി ഉറപ്പാകാനാണ് സെമിനാറുകള്ക്കൊടുവില് മാപ്പിളകലാപരിപാടികള്.
Discussion about this post