രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേക്കും സൗജന്യ വൈ-ഫൈയും ഹൈസ്പീഡ് ഇന്റര്‍നെറ്റും ലഭ്യമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ആദ്യം രാജ്യത്ത് എം.പിമാര്‍ ദത്തെടുത്തിരിക്കുന്ന ഗ്രാമങ്ങളില്‍ സൗജന്യ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തും. ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെ 25,000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കും. ‘സന്‍സദ് ആദര്‍ശ് ഗ്രാം യോജന’യില്‍ ഉള്‍പ്പെട്ട ഗ്രാമങ്ങളിലാണ് ആദ്യഘട്ടത്തില്‍ സൗജന്യ വൈ-ഫൈ ലഭിക്കുക.
ഇത് കൂടാതെ ‘ഭാരത് നെറ്റ് പ്രോജക്ട്ി’ലൂടെ രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളെ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ വഴി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിനോടകം ഒരുലക്ഷം ഗ്രാമപഞ്ചായത്തുകളെ കൂട്ടിയിണക്കിക്കഴിഞ്ഞു.
നക്സല്‍ ബാധിത പ്രദേശങ്ങളില്‍ മൊബൈല്‍ ഫോണ്‍ സേവനം ഉറപ്പ് വരുത്താന്‍ വേണ്ടി ടവറുകള്‍ സ്ഥാപിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍ വകുപ്പ് സഹമന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. ഈ പദ്ധതിക്ക് വേണ്ടി 10 ഗ്രാമങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നും 2335 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post