കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്തവണയും ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് ഇല്ല. ലോകസഭയില്‍ ചോദ്യത്തിന് മറുപടിയായി വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചതാണ് ഇക്കാര്യം.
ഹജ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഇത്തവണ ഹജ് തീര്‍ഥാടനത്തിനായി നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ 20 എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് അനുവദിച്ചിരിക്കുന്നതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഇ.ടി.മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ക്കു നല്കിയ മറുപടിയില്‍ ആണ് ഈ പട്ടികയില്‍ കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചത്.
കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പാണ് ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍നിന്ന് നെടുമ്പാശേരിയിലേക്കു മാറ്റിയത്. ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശേരിയില്‍നിന്നു കോഴിക്കോട്ടേക്കു മാറ്റണമോയെന്നു തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നു സുപ്രീംകോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നു.
Discussion about this post