ഐസ്വാള്‍: താന്‍ ബീഫ് കഴിയ്ക്കുമെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. ‘അരുണാചല്‍ പ്രദേശില്‍ നിന്നുമുള്ള താന്‍ ബീഫ് കഴിക്കും. ആര്‍ക്കും അത് തടയാന്‍ കഴിയില്ല. മറ്റുചിലരുടെ പ്രവര്‍ത്തികളില്‍ നമ്മള്‍ മുന്‍കോപം കാണിക്കരുതെന്നും റിജ്ജു പറഞ്ഞു.
മഹാരാഷ്ട്ര ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമാണ്. അവിടെ ബീഫ് വേണ്ട എന്നത് ഭൂരിപക്ഷത്തിന്റെ തീരുമാനമാണ്. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷം ബീഫ് കഴിക്കുന്നവരാണ്. അവര്‍ അവരുടെ ശീലങ്ങള്‍ പാലിച്ച് ജീവിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ല. ഒരോ പ്രദേശങ്ങളിലുള്ളവരുടെ മനോവികാരങ്ങള്‍ മാനിക്കണമെന്നും ആഭ്യന്തര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബീഫ് കഴിക്കേണ്ടവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നുമുള്ള ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് കിരണ്‍ റിജ്ജുവിന്റെ നിലപാടി വിശദീകരിക്കല്‍.
Discussion about this post