മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുചെയ്തിട്ടുള്ള വിവിധ ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് നിയമസംരക്ഷണം ഉറപ്പുവരുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍ എന്ന സംഘടനയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ .ശബരിമല സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ഈ മാസം 3 ന് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ആരും ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. പോലിസിന് നിയമസംരക്ഷണം ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
Discussion about this post