കുമ്പസാര വിഷയത്തില്‍ വനിതാ കമ്മീഷന് എടുത്ത നിലപാട് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടല്ലായെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മോദി സര്‍ക്കാര്‍ ഒരിക്കലും മത വിശ്വാസങ്ങളില്‍ ഇടപെടില്ലായെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
കുമ്പസാരം നിരോധിക്കണമെന്നായിരുന്നു വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മയുടെ നിലപാട്. രേഖാ ശര്‍മ വ്യക്തമാക്കിയത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. വനിാത കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയച്ചു.
https://www.facebook.com/KJAlphons/posts/1997489793634927
Discussion about this post