ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന നോവല്‍ പ്രസിദ്ധീകരിച്ച് മാതൃഭൂമിയ്‌ക്കെതിരെ പോലിസ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലിസില്‍ എറണാകുളം സ്വദേശിനി പ്രിയ ആനന്ദ് നല്‍കിയ പരാതിയിലാണ് നടപടി.
എസ് ഹരീഷ് എഴുതിയ മീശ എന്ന നോവലിന്‍ ഹിന്ദുമതത്തില്‍ പെടുന്ന സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് പരാതി. സ്ത്രീകളെ അപമാനിക്കുന്ന നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി പബ്ലിക്കേഷന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് എംപി ഗോപിനാഥന്‍, നോവലിസ്റ്റ് എസ് ഹരീഷ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നോവല്‍ പ്രസിദ്ധീകരിക്കുന്നതില്‍ പിന്‍വാങ്ങുകയാണെന്ന് നോവലിസ്റ്റ് എസ് ഹരീഷ് അറിയിച്ചിരുന്നു. കുടുംബക്കാര്‍ക്കെതിരെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്നായിരുന്നു ഹരീഷിന്റെ വിശദീകരണം. എന്നാല്‍ മാതൃഭൂമി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിവാദ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെ ഹിന്ദു സംഘടനകള്‍ ബഹിഷ്‌ക്കരണ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.
Discussion about this post