ഉത്തര്‍ പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച 60,000 കോടി രൂപയുടെ പദ്ധതികളുടെ ഭാഗമാകാന്‍ ലുലു ഗ്രൂപ്പും. 15,000ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന പദ്ധതികളുമായി ലുലു ഗ്രൂപ്പ് ഉത്തര്‍ പ്രദേശിലും നിക്ഷേപം തുടരുന്നു. നിലവില്‍ ലഖ്നൗവില്‍ ലുലു മാളിന്റെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ വാരണാസിയിലും നോയിഡയിലും ലുലു മാളുകള്‍ നിര്‍മ്മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി പറഞ്ഞു.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിക്ഷേപത്തിന് വേണ്ട എല്ലാവിധ സഹകരണങ്ങളും നല്‍കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post