ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.34 അടിയിലെത്തി. 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നാല്‍ ട്രയല്‍ റണ്‍ നടത്തും. ജലനിരപ്പ് 2,399 അടിയിലെത്തുമ്പോള്‍ റെഡ് അലര്‍ട്ട് നല്കി ഡാം തുറക്കുമെന്നാണു അറിയിച്ചിരിക്കുന്നത്.
റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഡാം തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഡാമിന് സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കി.
ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുമെന്നും കളക്ടര്‍ അറിയിച്ചു. ജലനിരപ്പു സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയറും അറിയിച്ചിട്ടുണ്ട്. അഞ്ച് പഞ്ചായത്തുകളിലെ 12 സ്കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
അണക്കെട്ടിനു മുകളില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ കണ്ട്രോള് റൂം തുറന്നു. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ സ്ഥിതി വിലയിരുത്തി അടിയന്തര തീരുമാനമെടുക്കും. തുറന്നുവിടേണ്ട വെള്ളത്തിന്റെ അളവു തീരുമാനിക്കുന്നത് കണ്ട്രോള് റൂമില്‍ നിന്നാണ്.
Discussion about this post