കനത്ത വേനല്‍ ചൂടിനെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,100 കവിഞ്ഞു. ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഡല്‍ഹിയിലും റോഡിലെ ടാറുകള്‍ ഉരുകി ഒലിച്ചു കൊണ്ടിരിക്കുകയാണ്. മരിച്ചവരിലേറെയും കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളും, വയോധികരും വീടില്ലാത്തവരുമാണ്.. ചൂടിന് ശമനം വരുത്താന്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം മേയ് 31ന് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു.
ഒഡീഷ, ജാര്‍ഖണ്ഡ്, ആന്ധ്രയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് സൂര്യതാപമേല്‍ക്കാനുള്ള സാദ്ധ്യതയുണ്ടെന്നും മെറ്റീരോളോജിക്കല്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ആന്ധ്ര, തെലുങ്കാന സര്‍ക്കാരുകള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post