ഹിന്ദു സമൂഹത്തെ അപമാനിക്കുന്ന മീശ എന്ന എസ് ഹരീഷിന്റെ നോവല്‍ പ്രസിദ്ധീകരിച്ച വിഷയത്തില്‍ മാതൃഭൂമി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകുന്നു. നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി മാതൃഭൂമി ആഴ്ച്ചപതിപ്പിലെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിവിധി ഹിന്ദു സംഘടനകളും രംഗത്തെത്തി.
നോവല്‍ പ്രസിദ്ധീകരിച്ച വിഷയത്തില്‍ മാതൃഭൂമി എടുത്ത നിലപാട് ഹിന്ദു വികാരത്തെ അപമാനിക്കുന്നതാണെന്ന് ഹിന്ദു ഐക്യവേദി ആരോപിക്കുന്നു. മീശ എന്ന വിവാദനോവല്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ വിശ്വാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ എസ് ഹരീഷ് നോവല്‍ പിന്‍വലിച്ച ശേഷം മാതൃഭൂമി സംഘപരിവാര്‍ ആക്രമണം മൂലം നോവല്‍ പിന്‍വലിക്കേണ്ടി വന്നു എന്ന തെറ്റായ പ്രചരണത്തിന് നേതൃത്വം നല്‍കിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് ബ്രേവ് ഇന്ത്യാ ന്യൂസിനോട് പ്രതികരിച്ചു. സാംസ്ക്കാരിക നായകരെന്ന് പറയപ്പെടുന്ന എഴുത്തുകാരെ കൊണ്ട് സംഘപരിവാറിനെ ആക്രമിക്കുന്ന നയമാണ് മാതൃഭൂമി സ്വീകരിച്ചത്. വിഷയത്തില്‍ മാപ്പ് പറയണം എന്ന ആവശ്യത്തോട് ധാര്‍ഷ്ട്യത്തോടെയാണ് പത്രം പ്രതികരിച്ചത്. മാതൃഭൂമി കഴിഞ്ഞ ദിവസം ആദ്യപേജില്‍ നല്കിയ മുഖ പ്രസംഗം ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളിയായിരുന്നുവെന്നും, ഇതിന് കൃത്യമായ മറുപടി നല്‍കുമെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കുന്നു.
മാതൃഭൂമി പത്രവും, പ്രസിദ്ധീകരണവും ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഡോര്‍ ടു ഡോര്‍ ക്യാമ്പയിനും, മറ്റ് ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം ഒന്‍പതാം തിയതി വരെയുള്ള കാലയളവില്‍ മാതൃഭൂമി പത്രത്തിന്റെ ലക്ഷകണക്കിന് വരിക്കാര്‍ പത്രം ബഹിഷ്ക്കരിക്കുമെന്നും നേതാക്കള്‍ പറയുന്നു.
ഓഗസ്റ്റ് ഒന്നുമുതല്‍ മാതൃഭൂമി പത്രം വീട്ടില്‍ വരുത്തരുതെന്ന് വരിക്കാരായ കരയോഗം അംഗങ്ങള്‍ക്ക് എന്‍എസ്എസ് കരയോഗങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരയോഗത്തിലെ മുഴുവന്‍ അംഗങ്ങളും മാതൃഭൂമി പത്രം ബഹിഷ്ക്കരിക്കണമെന്നാണ് എന്‍എസ്എസിന്റെ ആഹ്വാനം.
ഓള് കേരള ബ്രാഹ്മിണ്‍ ഫെഡറേഷനും മാതൃഭൂമി പത്രം ബഹിശ്ക്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്ര വിശ്വാസികളുടെ മാനത്തിന് വില പറയുന്ന തരത്തില്‍ കേരളത്തിലെ ഒരു മാധ്യമം അധപതിക്കുന്നത് ഇതാദ്യമാണെന്ന് ഫെഡറേഷന് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. മാതൃഭൂമി വിഷയത്തില്‍ മാപ്പ് പറയാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ എല്ലാ ബ്രാഹ്മണഭവനങ്ങളിലും മാതൃഭൂമി പത്രം വരുത്തില്ലെന്നും കുറിപ്പില്‍ പറയുന്നു.
വിവിധ ഹിന്ദു സംഘടനകള്‍ ബഹിഷക്കരണത്തിന് ആഹ്വാനം ചെയ്തതോടെ വലിയ തോതില്‍ മാതൃഭൂമി വരിക്കാര്‍ പത്രം നിര്‍ത്തിയതായി പത്ര വിതരണക്കാര്‍ പറയുന്നു. മാതൃഭൂമിയ്ക്ക് പകരം മറ്റ് പത്രങ്ങളുടെ വരിയും വര്‍ദ്ധിച്ചിട്ടുണ്ട്. ഒന്നാം തിയതി മുതല്‍ മാതൃഭൂമി പത്രത്തിന്റെ ലക്ഷകണക്കിന് വരിക്കാര്‍ പത്രം ബഹിഷ്ക്കരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബഹിഷക്കരണവിഷയത്തില് മാതൃഭൂമി ഇനിയും വിശദീകരണം നല്‍കിയിട്ടില്ല.
Discussion about this post