എല്‍എല്‍എം പരീക്ഷയുമായി ബന്ധപ്പെട്ട കോപ്പിയടി വിവാദത്തില്‍ മുന്‍ തൃശ്ശൂര്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെതിരെ ആരോപണവിധേയനായ ഐജി ടിജെ ജോസ്.നിഷാം കേസില്‍ ജേക്കബ് ജോബിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിലുള്ള വിരോധമാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് ആധാരമെന്ന് ടിജെ ജോസ് പറഞ്ഞു സര്‍വ്വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ തന്റെ ഭഗം കോള്‍ക്കാതെ തന്നെ കുറ്റക്കാരനെന്ന് വിധിക്കുകയായിരുന്നു. ഇതിലൂടെ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിക്കു നല്‍കിയ മൊഴിയിലാണ് ടിജെ ജോസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Discussion about this post