താരസംഘടനയായ ‘അമ്മ’ നടിയെ ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തോട് യോജിക്കുന്നുവെന്ന യുവതാരം നിവിന്‍ പോളി. നടി ആക്രമിക്കപ്പെട്ടപ്പോഴും ദിലീപിനെ മുമ്പ് സംഘടനയില്‍ നിന്നും പുറത്താക്കിയപ്പോഴും യുവതാരങ്ങള്‍ മൗനം പാലിച്ചുവെന്ന് വിമര്‍ശനങ്ങളുണ്ട്. ‘അമ്മ’യിലെ അംഗം എന്ന നിലയില്‍ താന്‍ സംഘടനയെടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കുന്നുവെന്ന് നിവിന്‍ പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമല്ലാത്തതിനാല്‍ താന്‍ കൂടുതല്‍ ഒന്നും പറയാനാഗ്രഹിക്കുന്നില്ലായെന്നും നിവിന്‍ വ്യക്തമാക്കി. ‘ടൈംസ് ഓഫ് ഇന്ത്യ’യ്ക്ക നല്കിയ പ്രത്യേക അഭിമുഖത്തിലാണ് നിവിന്‍ പ്രസ്താവന നടത്തിയത്.
ഇത് കൂടാതെ നിവിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’യെപ്പറ്റിയും നിവിന്‍ സംസാരിച്ചു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് വ്യത്യസ്ത അനുഭവമാണെന്ന് നിവിന്‍ പറഞ്ഞു. ചിത്രം ഓഗസ്റ്റില്‍ റിലീസ് ചെയ്യും.
Discussion about this post