കാസര്‍കോട്:കാസര്‍കോട് കാറഡുക്ക പഞ്ചായത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിം ലീഗ് ഒന്നിച്ച് ബിജെപിയെ ഭരണത്തില്‍നിന്നു പുറത്താക്കി. 18 വര്‍ഷമായി ഇവിടെ ബിജെപിയായിരുന്നു ഭരണത്തില്‍. നാലംഗങ്ങളുള്ള സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ്, മുസ്ലിംലീഗ് പാര്‍ട്ടികള്‍ പിന്തുണക്കുകയായിരുന്നു.
പതിനഞ്ചംഗ പഞ്ചായത്തില്‍ ഏഴു സീറ്റുകളുള്ള ബിജെപിയായിരുന്നു ഭരണത്തില്‍. എല്‍ഡിഎഫിന് അഞ്ചും യുഡിഎഫിന് മൂന്നും. വലിയ ഒറ്റക്കക്ഷിയായ ബിജെപി ഭരണത്തിലെത്തിയെങ്കിലും ദേശീയ തലത്തില്‍ കോണ്‍ഗ്രസ്-സിപിഎം സഹകരണത്തിന്റെ ഭാഗമായി അവിശ്വാസം കൊണ്ട് വന്ന് ബിജെപിയെ താഴെ ഇറക്കുകയായിരുന്നു
ഇന്നലെ നടന്ന വോട്ടെടുപ്പില്‍ ഇടതുപക്ഷത്തിന്റെ അഞ്ചും കോണ്‍ഗ്രസിന്റെ ഒന്നും മുസ്ലിം ലീഗിന്റെ രണ്ടും അംഗങ്ങള്‍ ബിജെപിക്കെതിരെ വോട്ടു ചെയ്തു.ശനിയാഴ്ച വൈസ്പ്രസിഡന്റിനെതിരേയുള്ള അവിശ്വാസ പ്രമേയം വോടിനിടും.
Discussion about this post