ഉത്തര്‍ പ്രദേശിലെ വാരണാസിയിലെ ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠയായിരിക്കുന്നത് വിഭജിക്കാത്ത ഭാരത മാത. ഇവിടെ വിഭജിക്കാത്ത ഇന്ത്യയുടെ ഭൂപടവും പ്രദര്‍ശനത്തിനുണ്ട്. ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇതേപ്പറ്റിയുള്ള വാര്‍ത്ത പുറത്ത് വിട്ടത്.
ക്ഷേത്രത്തിലുള്ള വിഭജിക്കാത്ത ഇന്ത്യയുടെ ഭൂപടം 762 മക്രാനാ മാര്‍ബിള്‍ കഷണങ്ങള്‍ കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ഭൂപടത്തില്‍ അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, മ്യാന്മര്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഇന്ത്യയുടെ ഭാഗമായാണ് കാണിച്ചിരിക്കുന്നത്.
1918 മുതല്‍ 1924 വരെയുള്ള കാലഘട്ടത്തില്‍ സ്വാതന്ത്ര്യ സമര സേനാനിയാരുന്ന ശിവ് പ്രസാദ് ഗുപ്തയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. തുടര്‍ന്ന് 1936ല്‍ മഹാത്മാ ഗാന്ധിജിയാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തിയത്.
Discussion about this post