അരുവിക്കരയില്‍ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മതസരിക്കുമെന്ന് പിസി ജോര്‍ജ്ജ്. ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘടന ആറു സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് മൂന്നു പേരുടെ പ്രുള്ള ചുരുക്കപ്പട്ടിക ഈ മാസം 30ന് തയ്യാറാക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് നേരിട്ട ആരും പട്ടികയിലില്ല. ചുരുക്കപ്പട്ടിക തയ്യറാക്കിയ ശേഷം ജനഹിത പരിശോധനയിലൂടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. തുടര്‍ന്ന് ജൂണ്‍ മൂന്നിന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു
Discussion about this post