പാക്കിസ്ഥാന് തങ്ങളുടെ രാജ്യത്ത് നിന്നും ഇന്ത്യയിലേക്ക് 600 ഭീകരരെ കടത്താന്‍ സഹായിക്കുന്നുവെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക് സൈന്യത്തിന്റെ പാക്കിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീം ഇവരെ സഹായിക്കുന്നുവെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് പറയുന്നു.
പാക്കിസ്ഥാന് കൈയ്യേറിയ കശ്മീരിന് ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം ഭീകരര്‍ ഇന്ത്യയിലേക്ക് കടന്ന് വരുന്നത്.
അതേസമയം പാക്കിസ്ഥാന് പോതു തിരഞ്ഞെടുപ്പില്‍ സൈന്യം കൃത്രിമം കാണിച്ചുവെന്നും വിമര്‍ശനം നിലനില്ക്കുന്നു. കൂടാതെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഇമ്രാന് ഖാന് സൈന്യത്തിന് നന്ദിയും നല്‍കിയിരുന്നു.
ജൂലായ് 22, 2017 വരെ ജമ്മു കശ്മീരില്‍ 110 തീവ്രവാദികളെ ഇന്ത്യ കൊലപ്പെടുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. 2016ലും 2015ലും ഈ സംഖ്യ 150ും 108ുമാണ്.
Discussion about this post