പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് മുങ്ങിയ രത്ന വ്യാപാരിയായ നീരവ് മോദിയെ യു.കെയില്‍ നിന്നും ഇന്ത്യയ്ക്ക് കൈമാറണമെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം യു.കെയോട് അഭ്യര്‍ത്ഥിച്ചു. ഈ അഭ്യര്ത്ഥന് ലണ്ടനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന് നല്‍കിയിട്ടുണ്ട്. മന്ത്രിയായ വി.കെ.സിംഗാണ് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ രാജ്യസഭയില്‍ അറിയിച്ചത്. ഇതിന് മുമ്പ് മോദിയെ കൈമാറണമെന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
13,500 കോടി രൂപ വായ്പാ ഇനത്തില്‍ തട്ടിയെടുത്ത മോദിയുടെ പാസ്പോര്‍ട്ടുകളും വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. നീരവ് മോദിക്ക് അറോളം പാസ്പോര്ട്ടുകള് ഉണ്ടെന്ന് പറയപ്പെടുന്നു. പാസ്പോര്ട്ടുകള് റദ്ദാക്കിയ വിവരം സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. സി.ബി.ഐ ഈ വിവരം ഇന്റര്‍പോളിന് കൈമാറും.
ജനുവരിയിലായിരുന്നു നീരവ് മോദി കുടുംബ സമേതം ഇന്ത്യ വിട്ടത്.
Discussion about this post