Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കോണ്‍ഗ്രസിനെ അമ്പരപ്പിച്ച് മന്‍മോഹന്‍ -മോദി കൂടിക്കാഴ്ച

by Brave India Desk
May 28, 2015, 07:41 am IST
in India
Share on FacebookTweetWhatsAppTelegram

manmoham modiഡല്‍ഹി: ഒരു വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ റേസ് കോഴ്‌സ് റോഡിസെ ഏഴാം നമ്പര്‍ വസതിയിലേക്ക് മന്‍മോഹന്‍ സിംഗ് എത്തിയത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തി. എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ മോദി സര്‍ക്കാറിനെതിരെ പൊതുവേദിയില്‍ കടുത്ത വിമര്‍ശം നടത്തിയ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ബുധനാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചത് കോണ്‍ഗ്രസിനെയാണ് ഏറ്റവും കൂടുതല്‍ അമ്പരപ്പിച്ചത്. എന്തിനായിരിക്കാം മന്‍മോഹന്‍ മോദിയെ കണ്ടത് എന്ന അഭ്യൂഹങ്ങളും തലസ്ഥാനനഗരിയില്‍ പ്രചരിക്കുന്നുണ്ട്.

കൂടിക്കാഴ്ചുടെ ഉള്ളടക്കം കോണ്‍ഗ്രസോ ബി.ജെ.പിയോ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മോദി സര്‍ക്കാറിന്റെ ഓരോ പ്രവൃത്തികളെയും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും അക്കമിട്ട് വിമര്‍ശിക്കുന്നതിനിടയില്‍ നടന്ന കൂടിക്കാഴ്ചയുടെ പിന്നാമ്പുറത്ത് രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
‘ഡോ. മന്‍മോഹന്‍ സിംഗിനെ കണ്ടതില്‍ വളരെ സന്തോഷമുണ്ട്. 7റേസ്‌കോഴ്‌സ് റോഡിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതിലും സന്തോഷം. നല്ലൊരു കൂടിക്കാഴ്ചയായിരുന്നു’ നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

2ജി, കല്‍ക്കരി തുടങ്ങി നിരവധി അഴിമതിക്കേസുകള്‍ വിവിധ ഘട്ടങ്ങളിലാണ്. ഇതിലേക്ക് മുന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ മന്‍മോഹന്‍ സിങ്ങിന്റെ മൊഴിയെടുക്കുകയും പ്രതി ചേര്‍ക്കപ്പെടുകയുമുണ്ടായി. കഴിഞ്ഞദിവസം മന്‍മോഹന്‍ സിംഗിനെതിരെ ആരോപണമുയര്‍ത്തിയത് ടെലികോം നിയന്ത്രണ അതോറിറ്റിയായ ട്രായിയുടെ മുന്‍ ചെയര്‍മാനാണ്. കേസുകളില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള സന്ദര്‍ഭം കൂടിയാണിത്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായുള്ള അകലം കുറക്കുകയാണ് മന്‍മോഹന്റെ സന്ദര്‍ശന ലക്ഷ്യം എന്നാണ് ഒരു വിലയിരുത്തല്‍.
എന്നാല്‍, ഇതിന്റെ പേരില്‍ മോദിയെ കണ്ട് സൗഹാര്‍ദമുറപ്പിക്കാന്‍ മന്‍മോഹന്‍ സിങ് തയാറാവുമോ എന്ന ആശ്ചര്യമാണ് ഒരുവശത്ത്. ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ മുന്‍സര്‍ക്കാറിനും മന്‍മോഹനുമെതിരെ പരസ്യ ആക്രമണം നടത്തുന്നതിനിടെ, അതിനോടുള്ള പ്രതിഷേധം നേരിട്ട് അറിയിക്കുകയാണ് മുന്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്ക് പിന്നിലെന്നാണ് മറ്റൊരു വിശദീകരണം.
എന്തായാലും മന്‍മോഹന്റെ മോദിയുമായുള്ള കൂടിക്കാഴ്ചയെ കോണ്‍ഗ്രസ് ഗൗരവമായി തന്നെ വിലയിരുത്തും.

Tags: indian newscongresskerala news papermanmohan singhamitsha
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies