കേന്ദ്ര സര്‍ക്കാര്‍ രാജസ്ഥാനിലെ ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് തനിക്ക് ഇറ്റാലിയന്‍ ഭാഷ അറിയാമായിരുന്നെങ്കില്‍ രാഹുലിനോട് അതില്‍ പറഞ്ഞ് കൊടുത്തേനെ എന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി സര്‍ക്കാര്‍ രാജസ്ഥാന് വേണ്ടി നൂറിലധികം പദ്ധതികള്‍ കൊണ്ടുവന്നിട്ടും അവര്‍ രാജസ്ഥാന് വേണ്ടി എന്ത് ചെയ്തുവെന്ന് കോണ്‍ഗ്രസ് ചോദിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ രജസ്മന്ദില് മുഖ്യമന്ത്രി വസുന്ദരാ രാജെയുടെ നാല്പത് ദിവസത്തെ രഥ് യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. മോദി സര്‍ക്കാര്‍ രാജസ്ഥാന് വേണ്ടി മാത്രം 116 സ്കീമുകളാണ് കൊണ്ടുവന്നിട്ടുള്ളത്.
ഇത് കൂടാതെ നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന വിദേശികളെ ഇന്ത്യയില്‍ നിന്നും മോദി സര്‍ക്കാര്‍ നാടുകടത്തുമെന്നും അമിത് ഷാ പറഞ്ഞു. ഓഗസ്റ്റ് 15ന് രാജസ്ഥാനില്‍ വരാനിരിക്കുന്ന രാഹുല്‍ ഗാന്ധിയോട് നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശികളായവരെ നാടുകടത്തേണ്ടതല്ലേയെന്ന് ചോദിക്കണമെന്ന് അമിത് ഷാ ജനങ്ങളോട് പറഞ്ഞു. പൗരത്വ പട്ടിക തയ്യാറാക്കല്‍ സുപ്രീം കോടതിയുടെ ഉത്തരവാണെന്നും കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post