പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ കഴിഞ്ഞ വ്യാഴാഴ്ച 12 സ്കൂളുകള്‍ നശിപ്പിച്ചു. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളായിരുന്നു അവ. ചില സ്കൂളുകളില്‍ പുസ്തകങ്ങളും കൂട്ടിയിട്ട് കത്തിച്ചു. പാക്കിസ്ഥാനിലെ ചിലാസ് പ്രവിശ്യയിലാണ് സ്കൂളുകള്‍ക്ക് നേരം അക്രമമുണ്ടായത്. അക്രമത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
സ്കൂളുകള്‍ എത്രയും വേഗം പുനര്‍നിര്‍മ്മിക്കണമെന്ന് മലാലാ യൂസഫ് പ്രതികരിച്ചു. ഠപുസ്തകം കൈയിലെടുത്ത പെണ്‍കുട്ടികളെയാണ് തീവ്രവാദികള്‍ ഏറെ ഭയക്കുന്നത്,’ മലാല പറഞ്ഞു. പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടെന്ന് മലാല ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം സ്കൂളുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡയമര്‍ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്തേക്ക് പ്രതിഷേധറാലി സംഘടിപ്പിച്ചിരുന്നു. പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഡയമര്‍ പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
Discussion about this post