ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോ ബി.എസ്.പി നേതാവ് മായാവതിയോ പ്രധാനമന്ത്രിയാകുന്നതില്‍ തനിക്ക് വിരോധമില്ലായെന്ന് ജനതാ ദള്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച.ഡി.ദേവ ഗൗഡ പറഞ്ഞു. മുമ്പ് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നത് അവര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യുക രാഹുല്‍ ഗാന്ധിയെയായിരിക്കുമെന്നാണ്. എന്നാല്‍ പിന്നീടാണ് കോണ്‍ഗ്രസ് മമതയുടെയും മായാവതിയുടെയും പേരുകള്‍ നിര്‍ദേശിച്ചത്. ഇതില്‍ തനിക്ക് വിരോധമില്ലായെന്നാണ് ദേവ ഗൗഡ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം അസമിലെ പൗരത്വ പട്ടികയെപ്പറ്റിയുള്ള പ്രശ്‌നം സമാധാനപരമായും സൗഹാര്‍ദ്ദപരമായും പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അസമിലെ പ്രശ്‌നം താന്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ തന്നെ ഉണ്ടായിരുന്നുതാണെന്നും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയും മുന്‍ ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനിയും ഇതിന് വേണ്ടി ഒന്നും തന്നെ ചെയ്തില്ലായെന്നും അദ്ദേഹം പറഞ്ഞു. അസമിലെ പ്രശ്‌നം രക്തച്ചൊരിച്ചില്‍ ഇല്ലാതെ പരിഹരിക്കണമെന്നാണ് ദേവ ഗൗഡയുടെ അഭിപ്രായം.
Discussion about this post