പ്രധാനമന്ത്രി എന്തുകൊണ്ട് മുസ്ലീം തൊപ്പിയും പച്ച നിറമുള്ള വസ്ത്രങ്ങളും ധരിക്കുന്നില്ലായെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ചോദിച്ചു. തിരുവനന്തപുരത്ത് ഒരു സെമിനാറില്‍ സംസാരിക്കവെയായിരുന്നു തരൂരിന്റെ ചോദ്യം.
പ്രധാനമന്ത്രി എല്ലാ തരത്തിലുള്ള തൊപ്പികളും വെക്കാറുണ്ടെന്നും മുസ്ലീം തൊപ്പി മാത്രം വെക്കാറില്ലെന്നുമായിരുന്നു തരൂര്‍ പറഞ്ഞത്. വര്‍ഗീയ അതിക്രമങ്ങളും അസഹിഷ്ണുതയും കഴിഞ്ഞ നാല് വര്‍ഷങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2,920 വര്‍ഗീയ ആക്രമണ സംഭവങ്ങള്‍ ഇന്ത്യയില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ നടന്നെന്നും ഇതില്‍ 389 ആള്ക്കാര് കൊല്ലപ്പെട്ടുവെന്നും ്അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളുടെ എണ്ണം വര്‍ധിച്ചത് മോദി അതിനെ അപലപിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post