മോദിയ്ക്കെതിരെ തരൂര്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യയിലെ ആദിവാസികളെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനതയെയും അധിക്ഷേപിക്കുന്നുണ്ടെന്ന് ആരോപണം നിലനില്‍ക്കെ സമൂഹം തരൂരിനെ ബഹിഷ്കരിക്കണമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. തരൂരിന്റേത് പടിഞ്ഞാറന്‍ സംസ്കാരമാണെന്നും അവര്‍ ഇന്ത്യയുടെ സംസ്കാരിത്തെ മാനിക്കുന്നല്ലായെന്നും സ്വാമി പഞ്ഞു. “തരൂര്‍ നടത്തിയതുപോലുള്ള വിമര്‍ശനങ്ങള്‍ നടത്തുന്നത് അവര്‍ക്ക് ഒരു രസമായിരിക്കും. പക്ഷെ ഞങ്ങള്‍ ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കുന്നു,” സ്വാമി പറഞ്ഞു.
ഇന്ത്യയില്‍ വന്ന ബ്രിട്ടീഷ് സൈനികരുടെ സംസ്കാരമാണ് തരൂരിനുള്ളതെന്നും അവര്‍ക്ക് നാഗാ തലപ്പാവും മറ്റും വിചിത്രമായി തോന്നിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘”എന്നാല്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ കോട്ടും സൂട്ടും വിചിത്രമായാണ് തോന്നുന്നത്. കോട്ടും സൂട്ടുമിട്ട് നിങ്ങളെ കാണാന്‍ റെസ്റ്റോറിന്റിലെ വെയ്റ്ററെ പോലെയാണുള്ളത്,” സ്വാമി പ്രതികരിച്ചു.
നാഗാ സംസ്കാരമെന്നുള്ളത് ഭാരതീയ സംസ്കാരത്തിന്റെ ഒരു ഉപ സംസ്കാരമാണെന്നും അവരുടെ വസ്ത്രത്തെപ്പറ്റിയും തലപ്പാവുകളെപ്പറ്റിയും കളിയാക്കുന്ന രീതിയില്‍ സംസാരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തരൂര്‍ ഭൂതകാലത്തിലാണ് ജീവിക്കുന്നതെന്നും സമൂഹം തരൂരിനെ ബഹിഷ്കരിക്കണമെന്നും സ്വാമി പറഞ്ഞു.
#WATCH: Subramanian Swamy reacts on Shashi Tharoor's remark 'why does PM refuse to wear a Muslim skull cap? Have seen him in hilarious Naga head dress&various extraordinary outfits', says 'tumhara suit-boot ajeeb nahi hai hamare liye? Suit-boot pehen ke tum waiter jaise lagte ho' pic.twitter.com/F1CT5B6FyZ
— ANI (@ANI) August 7, 2018
തിരുവനന്തപുരത്ത് ഒരു സെമിനാറില്‍ പങ്കെടുക്കവെ ശശി തരൂര്‍ മോദിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മോദി മുസ്ലീം തൊപ്പി വെക്കാറില്ലെന്നും പച്ച വസ്ത്രങ്ങള്‍ ധരിക്കാറില്ലെന്നും ചിരി ഉളവാക്കുന്ന നാഗാ തലപ്പാവുകളും മറ്റും വെച്ച് കാണാറുണ്ടെന്നുമായിരുന്നു തരൂര്‍ പറഞ്ഞത്. ഇതിനെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. തരൂര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനതയെ കളിയാക്കുന്ന രീതിയിലാണ് സംസാരിച്ചതെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
എന്നാല്‍ താന്‍ നിരീക്ഷണത്തില്‍ കണ്ട കാര്യമാണ് താന്‍ പറഞ്ഞതെന്നും അതിനെ ചൊല്ലി ബഹളമുണ്ടാക്കേണ്ടായെന്നും ശശി തരൂര്‍ പ്രതികരിച്ചു.
Discussion about this post