ഇടുക്കി ജില്ലയില്‍ മഴ വര്‍ധിച്ചതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് 2397 അടി കവിഞ്ഞു. അണക്കെട്ടിലേക്കുള്ള നീരോഴുക്ക് കൂടിയിരിക്കുകയാണ്. അടുത്ത രണ്ട് ദിവസവും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം ജലനിരപ്പ് കൂടിയതിനാല്‍ ഇടമലയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിന്റെ ഷട്ടര്‍ വ്യാഴാഴ്ച രാവിലെ തുറക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇതിന് മുന്നോടിയായി ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഷട്ടര്‍ തുറക്കുക. ഒരുമണിക്കൂറോളം സമയം ഷട്ടര്‍ തുറക്കുമെന്നാണ് അറിയിപ്പ്. അണക്കെട്ട് തുറക്കുന്നതിനെ തുടര്‍ന്ന് പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. ഇതിന് മുമ്പ് 2013ലായിരുന്നു ഇടമലയാര്‍ അണക്കെട്ട് തുറന്നത്.
അതേസമയം പെരിങ്ങല്‍കുത്ത് അണക്കെട്ട് തുറന്നതിനാല്‍ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post