ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ റഫീബാദില് നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. സുരക്ഷാസേനയുമായുണ്ടായ വെടിവെയ്പിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
ഇന്നലെ, സുരക്ഷാ സേന നാല് ഭീകരരെ വധിച്ചിരുന്നു. മോശം കാലാവസ്ഥ മൂലം ഓപ്പറേഷന് നിര്‍ത്തിവെയ്ക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സുരക്ഷാ സേനകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്.
തീവ്രവാദകള്ക്കായുള്ള തിരച്ചിലില്‍ ഇംഫാലില്‍ താമസിക്കുന്ന അബ്ദുള്‍ മജീദ് ഷാ എന്ന യുവാവിനെ സുരക്ഷാസേന അറ്സ്റ്റു ചെയ്തു. തീവ്രാവാദികള്ക്കായ തിരച്ചില്‍, ആയുധങ്ങള്‍, വെടിമരുന്നുകള്‍, മറ്റു വസ്തുക്കള്‍ എന്നിവയും പിടിച്ചെടുത്തു. DL9CM0213 രജിസ്ട്രേഷന് നമ്പറുള്ള കാറില്‍ തീവ്രാവാദികള്‍ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് സൈന്യം പിടികൂടിയത്. ബരാമുള്ള മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യം വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്.
Discussion about this post