പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം. ബുധനാഴ്ച രാത്രി ബന്‍കുര ജില്ലയിലെ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങവെയായിരുന്നു ആക്രമണം നടത്തിയത്. ദിലീപ് സഞ്ചരിച്ചിരുന്നു കാറിന് നേരെ അജ്ഞാതസംഘം കല്ലെറിയുകയായിരുന്നു.
സംഭവത്തിനെതിരെ ദിലീപ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രമണത്തിനി പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം നിഷേധിച്ചു. ബി.ജെ.പിക്കുള്ളിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബന്‍കുര ജില്ലാ നേതാക്കള്‍ വ്യക്തമാക്കി.
West Bengal BJP Pres Dilip Ghosh alleges that he was attacked by TMC workers in Bankura's Khatra area, yesterday, says, "TMC workers attacked me and my vehicle. There is no sign of democracy in the state. An atmosphere of fear is being created in the state." pic.twitter.com/b0vdGBcbRA
— ANI (@ANI) August 9, 2018
അതേസമയം ബുധനാഴ്ച തന്നെ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ സമിക്ക് ഭട്ടാചാര്യയ്ക്കു നേരെ നാഡിയ ജില്ലയിലെ സമിക്കില് വെച്ച് ആക്രമണമുണ്ടായിരുന്നു.
Discussion about this post