തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്നുണ്ടായ ദുരിതത്തെ നേരിടാന്‍ എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തെത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍പിള്ള.സഹായം ചെയ്യാന്‍ സാധിക്കുന്നവര്‍ സേവാഭാരതി പ്രവര്‍ത്തകരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കേരളത്തിനാവശ്യമായ പിന്തുണയും സഹായവും നല്‍കുമെന്ന കേന്ദ്ര നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി എല്ലാവരും പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. പേമാരിയിലും വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് കിട്ടുന്ന ഏത് ചെറിയ സഹായവും വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍, മരുന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങി ഏത് തരത്തിലുമുള്ള സഹായവും ഇപ്പോള്‍ ആവശ്യമാണ്. ഇവ സമാഹരിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൂടുതല്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാരുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയതായും ഇക്കാര്യം പരിണിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Discussion about this post