നാഷണല്‍ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി ബില്‍ കേന്ദ്രം രാജ്യ സഭയില്‍ പാസ്സാക്കി. മണിപ്പൂരില്‍ സ്പോര്‍ട്സ് സയന്‍സ്, സ്പോര്‍ട്സ് ടെക്നോളജി, സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് പരിശീലനം തുടങ്ങിയ മേഖലകളില്‍ അത്യാധുനിക വിദ്യാഭ്യാസം നല്കാന് വേണ്ടി മണിപ്പൂരില്‍ ഒരു സ്പോര്‍ട്സ് യൂണിവേഴ്സിറ്റി തുടങ്ങുമെന്ന് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാഠോര്‍ പറഞ്ഞു. ഈ യൂണിവേഴ്സിറ്റിയില്‍ ബിരുദവും ബിരുദാനന്ത ബിരുദവും വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യാവുന്നതാണ്.
ഈ യൂണിവേഴ്സിറ്റിക്ക് മറ്റ് സ്ഥലങ്ങളിലും വിദേശത്തും ക്യാമ്പസുകള്‍ ഉണ്ടാകും. യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്സലറാകുക ഒരു സ്പോര്‍ട്സ് വ്യക്തിത്വം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ നീക്കത്തെ ബോക്സിംഗ് ചാമ്പ്യനായ മേരി കോം അഭിനന്ദിച്ചു. മണിപ്പൂരെന്നത് കായിക മേഖലയില്‍ മുമ്പില്‍ നില്ക്കുന്ന സംസ്ഥാനമാണെന്നും മണിപ്പൂരിന്റെ കായിക ശേഷിയെ ഇനിയും വര്‍ധിപ്പിക്കുന്ന നീക്കത്തെ വരവേല്‍ക്കുന്നുവെന്നും ഇതിനായി താന്‍ എന്ത് സഹായവും ചെയ്യാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.
Discussion about this post