കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് നാളെ ദുരിതബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ സന്ദര്‍ശിക്കും. രാവിലെ ഏഴ് മണിക്കാണ് മുഖ്യമന്ത്രി ദുരിത ബാധിത പ്രദേശങ്ങള്‍ കാണുക.
മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രളയ മേഖലകളില്‍ വ്യോമനിരീക്ഷണം നടത്തുന്ന അദ്ദേഹം പ്രളയ ബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കും.
ചരിത്രത്തിലാദ്യമായി ഇന്ന് ചെറുതോണി ഡാമിലെ അഞ്ചാമത്തെ ഷട്ടറും തുറക്കുന്നതോടെ മഴക്കെടുതി രൂക്ഷമായി. സെക്കന്‍ഡില്‍ 700 ക്യുമെക്സ് വെള്ളമാണ് ഡാമിന് പുറത്തേക്ക് വരുന്നത്. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇനിയും ജലനിരപ്പ് ഉയരാനാണ് സാധ്യത. അഞ്ചു ഷട്ടറും ഉയര്ത്തിവച്ചിട്ടും അണക്കെട്ടില്‍ ജനനിരപ്പ് കുറയാത്തത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
എറണാകുളത്തെയും ഇടുക്കിയിലെയും പ്രളയബാധിത മേഖലകളിലെ എ.ടി.എമ്മുകളും ബാങ്ക് ശാഖകളും പൂട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ സ്ഥലങ്ങളില്‍ ഗ്രൗണ്ട് ഫ്ളോറുകളില്‍ പ്രവര്‍ത്തിക്കുന്നവയാണ് പൂട്ടാന്‍ സാധ്യത. ഇത് സംബന്ധിച്ച് ചില ബാങ്കുകള്‍ സര്‍ക്കുലര്‍ ഇറക്കിയതായി മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോഡ് ചെയ്തിരിക്കുന്ന പണം മുഴുവന്‍ സമീപത്തെ കറന്‍സി ചെസ്റ്റുകളിലേക്ക് മാറ്റാനാണ് നിര്‍ദേശം. അടിയന്തര ഘട്ടം നേരിടാന്‍ തയ്യാറാകണമെന്നും നിര്‍ദേശമുണ്ട്.
Discussion about this post