തിരുവനന്തപുരം: മന്ത്രിസഭ പുനസംഘടന സംബന്ധിച്ച സിപിഎം തീരുമാനങ്ങള്‍ക്ക് ഇടത് മുന്നണി യോഗം അംഗീകാരം നല്കി. വ്യവസായ മന്ത്രിയായി ഇ.പി ജയരാജന് മന്ത്രി സഭയില്‍ തിരിച്ചെത്താനുള്ള തീരുമാനം എല്‍ഡിഎഫ് അംഗീകരിച്ചു. നാളെയായിരിക്കും ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ.
സര്‍ക്കാരിന് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് കൂടി ഇനി ഉണ്ടാകും. ചീഫ് വിപ്പ് പദവി സിപിഐയ്ക്ക് നല്‍കാനും ഇടത് യോഗം തീരുമാനിച്ചു. ആരായിരിക്കും ചീഫ് വിപ്പ് എന്ന കാര്യത്തില്‍ സിപിഐ തീരുമാനത്തിലെത്തിയില്ല. ഇതിനിടെ ചീഫ് വിപ്പ് പദവിക്കെതിരെ സിപിഐയില്‍ തന്നെ എതിരഭിപ്രായമുണ്ട്. 20ന് ചേരുന്ന സിപിഐ നേതൃയോഗത്തില്‍ വിഷയം ചര്‍ച്ചയാകും.
സിപിഐക്ക് ഒരു മന്ത്രിസ്ഥാനം എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഒരു മന്ത്രിയെ കൂടി ഉള്‍പ്പെടുത്തുന്നത് സമൂഹമധ്യത്തില്‍ വലിയ എതിര്‍പ്പുണ്ടാക്കുമെന്ന പേടി സിപിഐ ഭയപ്പെടുന്നു.
കാബിനററ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനം സ്വീകരിക്കുന്നതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചേക്കാം. അനാവശ്യപദവികള് വഴി ധൂര്‍ത്ത് എന്ന ആരോപണം നേരത്തെ സിപിഎമ്മിനെതിരെ ഉയര്‍ന്നിരുന്നു. സമാനമായ ആരോപണമാണ് സിപിഐയും നേരിടുക. യുഡിഎഫ് മന്ത്രിസഭയിലെ ചീഫ് വിപ്പ് പദവിയ്ക്കെതിരെ സിപിഐയും സിപിഎമ്മും രംഗത്തെത്തിയിരുന്നു.
Discussion about this post