ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് ബലാത്സംഗം നടത്തിയെന്ന കുറ്റത്തിന് മലയാളി വൈദികന് അറസ്റ്റില്‍. ഭോപ്പാലിലെ ഈദ്ഗാഹ് ഹില്‍സിലെ സെന്റ്.ജോസഫ്സ് ചര്‍ച്ചിലെ വൈദികന് ഫാദര്‍ ജോര്‍ജ് ജേക്കബ്ബാണ് അറസ്റ്റിലായത്.
മുംബൈ സ്വദേശിനിയായ മുപ്പത് വയസ്സുകാരിയാണ് പരാതിക്കാരി. തനിക്ക് സ്കൂളില്‍ ജോലി വാഗ്ദാനം ചെയതതിന് ശേഷം തന്നെ വൈദികന്റെ താമസസ്ഥലത്തേക്ക് വിളിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഇതിന് മുമ്പ് പരാതിക്കാരി ജോലി ചെയ്തിരുന്നത് ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു. അവിടുത്തെ ജോലി അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് യുവതി ഒരു സുഹൃത്ത് വഴിയായിരുന്നു വൈദികന്റെ അടുത്ത് ജോലിക്ക് വേണ്ടി സമീപിച്ചത്.
ഷാജെഹാനാബാദ് പോലീസാണ് വൈദികനെ അറസ്റ്റ് ചെയ്തത്. വൈദികനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Discussion about this post