അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ പ്രായത്തെ വെല്ലുന്ന പ്രകടനവുമായി മുന്‍ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണി. ഡി.സി യുണൈറ്റഡിന് വേണ്ടി കളിക്കുന്ന റൂണി എതിര് ടീമായ ഓര്‍ലാന്‍ഡോ എഫ്.സിയെ അവസാന നിമിഷത്തില്‍ പരാജയപ്പെടുത്തി.
90 മിനുട്ട് കഴിഞ്ഞപ്പോള്‍ സ്കോര്‍ 2-2 എന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ആറ് മിനുട്ട് എക്സ്ട്രാ ടൈമില്‍ അഞ്ചും പൂര്‍ത്തിയായപ്പോള്‍ ഡി.സി യുണൈറ്റഡിന് ഒരു കോര്‍ണര്‍ ലഭിച്ചിരുന്നു. എന്നാല്‍ കോര്‍ണര്‍ ഓര്ലാന്ഡോയുടെ പ്രതിരോധം തട്ടി മാറ്റുകയായിരുന്നു. തുടര്‍ന്ന് ഡി.സിയുടെ ഒരു താരം പന്തുമായി മുന്നേറവെ വെയ്ന്‍ റൂണി പിന്നില്‍ നിന്നും ഓടിക്കയറി ടാക്കിള്‍ ചെയ്ത് പന്ത് സ്വന്തമാക്കി. ശേഷം റൂണി വേഗത്തില്‍ മുന്നേറി ഓര്ലാന്ഡോയുടെ ബോക്സിലേക്ക് ഒരു ക്രോസ് കൊടുത്തു. അത് ഹെഡ് ചെയ്തത് ലൂസിയാനോ അക്കോസ്റ്റ്. പന്ത് ഗോള്‍പോസ്റ്റില്‍ വീണ്തോടെ കളി ഡി.സി യുണൈറ്റഡ് ജയിക്കുകയായിരുന്നു.
വീഡിയോ-
https://www.facebook.com/MLS/videos/10156619134143887/
Discussion about this post