ജമ്മു കാശ്മീരില്‍ സേവനമനുഷ്ഠിച്ച് വീരമൃത്യു വരിച്ച രണ്ട് സി ആര് പി എഫ് ജവാന്മാര്ക്ക് ധീരതയ്ക്കുള്ള പ്രസിഡന്റിന്റെ പോലീസ് മെഡല്‍. (President’s Police Medal for Gallantry [PPMG])
സി ആര് പി എഫ് കോണ്‍സ്റ്റബിള്‍ ഷരിഫുദ്ദീന്‍ ഗാനായിയ്ക്കും ഹെഡ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് തഫൈലിനുമാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ധീരതയ്ക്കുള്ള പോലീസ് മെഡല്‍ നല്കി രാഷ്ട്രം ആദരിയ്ക്കുന്നത്.
ഫുല്വാമായിലെ ലേത്പൊരയില് നിര്‍മ്മാണം നടന്നുകൊണ്ടിരിയ്ക്കുന്ന സി ആര് പി എഫ് ക്യാമ്പിലേക്ക് ഇരച്ചുകയറിയ ജയ്ഷ് ഏ മൊഹമ്മദ് ഭീകരരെ സധൈര്യം നേരിടുന്നതിനിടെയാണ് ഇരുവരും വീരമൃത്യു വരിച്ചത്. 2017 ഡിസംബര്‍ മുപ്പത്തിയൊന്നാം തീയതി വെളുപ്പിനു രണ്ടുമണിയ്ക്കാണ് ആക്രമണമുണ്ടായത്.
ക്യാമ്പിനു നേരേ ഗ്രനേഡ് ആക്രമണം നടത്തിയശേഷം യന്ത്രത്തോക്കുകള്‍ കൊണ്ട് വെടിയുതിര്‍ത്ത ഭീകരരെ പെട്ടെന്നുതന്നെ അവിടെയുണ്ടായിരുന്ന ജവാന്മാര് പ്രതിരോധിയ്ക്കുകയായിരുന്നു. മൂന്ന് ഭീകരരെ വധിച്ച ശേഷമാണ് ക്യാമ്പ് കാവല്‍ നിന്നിരുന്ന ഇരുവരും മരണത്തിനു കീഴടങ്ങിയത്.
ഇരച്ചുകയറിയവരെ പ്രതിരോധിയ്ക്കാന്‍ നേതൃത്വം നല്കിയ കോണ്‍സ്റ്റബിള്‍ ഷറീഫുദ്ദീന് ഗാനായിയാണ് ആദ്യം മരണം വരിച്ചത്. പിന്നീട് ഹെഡ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് തഫൈല്‍, രാജേന്ദ്ര നായിന്, പികെ പാണ്ഡ എന്നിവര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഭീകരരെ ധീരമായി ചെറുത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ ഓഫീസര്‍ കുല്‍ദീപ് റായി ഹൃദയസ്തംഭനം വന്ന് അന്ന് മരണപ്പെട്ടിരുന്നു.
‘ഭീകരവാദം അവസാനിയ്ക്കുന്നില്ല, നമ്മുടെ ജവാന്മാര് ജീവന് ത്യാഗം ചെയ്തുകൊണ്ടിരിയ്ക്കുന്നു. ദയവായി എന്തെങ്കിലും ചെയ്യണം. ഭീകരര്‍ നിരപരാധികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിയ്ക്കാന്‍ നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഗവണ്മെന്റിനോടും അഭ്യര്‍ത്ഥിയ്ക്കുകയാണ്. പാക്കിസ്ഥാനേക്കാള്‍ വൃത്തികെട്ട ഒരു രാജ്യത്തെ ലോകം കണ്ടിട്ടില്ല…’ സ്വന്തം പിതാവിന്റെ മരണാനന്തരച്ചടങ്ങുകള്‍ക്കിടെ തൗഫീല്‍ അഹമ്മദിന്റെ മകന് അനീസ് രാഷ്ട്രത്തോട് അഭ്യര്ത്ഥിച്ചതാണിത്.
ഇന്ന് ഭീകരവാദികള്‍ക്ക് പലിശയും ചേര്‍ത്താണ് നമ്മുടെ സുരക്ഷാ സേനകള്‍ മറുപടി നല്‍കുന്നത്. ബാപ്പാ രാഷ്ട്രത്തിനായി ജീവന് വെടിഞ്ഞത് വെറുതേയായില്ലയെന്ന് ഇന്ന് അനീസിനു അഭിമാനിയ്ക്കാം. രാഷ്ട്രം അതിന്റെ പരമോന്നത പോലീസ് മെഡല്‍ നല്‍കിയാണ് അദ്ദേഹത്തിനെ ആദരിയ്ക്കുന്നത്.
Discussion about this post