തെന്നിന്ത്യന്‍ നടി അമല പോളിന് സിനിമാ ഷൂട്ടിംഗിനിടെ പരിക്ക്. തമിഴ് ചിത്രമായ ‘അതോ അന്ത പറവൈ’യുടെ ഷൂട്ടിങ്ങിനിടെയാണ് പരിക്ക് സംഭവിച്ചത്. സിനിമയിലെ ഒരു സംഘട്ടന രംഗം ഡ്യൂപ്പില്ലാതെ ചിത്രീകരിച്ചപ്പോഴാണ് അമലാ പോള്‍ താഴെ വീണത്. വീഴ്ചയില്‍ അമലയുടെ വലതുകൈയ്ക്കാണ് പരുക്കേറ്റത്. താരം ഇപ്പോള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വീഴ്ചയില്‍ അമലയുടെ കൈക്കുഴ തെറ്റുകയായിരുന്നു. ഉളുക്ക് മാത്രമാണെന്ന് കരുതി താരം ഷൂട്ടിങ് തുടര്‍ന്നു. പിന്നീട് പരുക്ക് വഷളായപ്പോള്‍ ഷൂട്ടിങ് നിര്‍ത്തി വെക്കുകയായിരുന്നു.
ആശുപത്രിയില്‍ നിന്നും അമലാ പോള്‍ ഇട്ട ഫോട്ടൊ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വിനോദ്.കെ.ആര് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
Discussion about this post