അഞ്ച് ലക്ഷം വരെ സൗജന്യ ചികിത്സാ സഹായം നല്കുന്ന പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരത് ആരോഗ്യരക്ഷ പദ്ധതി’ സെപ്റ്റംബര്‍ 25 മുതല്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന സന്ദേശത്തിന്റെ ഭാഗമായി അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയായിരുന്നു പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പത്തുകോടിയോളംവരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഇത് മൂലം 50 കോടി പേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ഗ്രാമീണ മേഖലയിലെ 8.03 കോടി ആളുകളും നഗരങ്ങളിലെ 2.33 കോടി പേരും പദ്ധതിയുടെ പരിധിയില്‍വരും.
ഇതിന്റെ രജിസ്ട്രേഷന് ആയുഷ്മാന്‍ ഭാരതിന്റെ വെബ്സൈറ്റായ https://abnhpm.gov.inലൂടെ ചെയ്യാന്‍ സാധിക്കും.
തുടര്‍ന്ന് ‘ഡൗണ്‍ലോഡ് ബെനെഫിഷറി ലിസ്റ്റ്’ എന്ന ടാബ് ഉപയോഗിച്ച് ബെനെഫിഷറി ലിസ്റ്റ ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കും. അതിന് ശേഷം താമസ സ്ഥലം ഏതാണെന്നതിനനുസരിച്ച്് ‘റൂറല്‍’ അല്ലെങ്കില്‍ ‘അര്‍ബന്‍’ തിരഞ്ഞെടുക്കുക. പിന്നീട് മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പിയും നല്‍കണം. ശേഷം ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഈ ലിസ്റ്റ് ഭാവിയിലെ ആവശ്യത്തിനായി സൂക്ഷിക്ഷ് വെക്കേണ്ടതാണ്.
ആശുപത്രികളില്‍ കിടത്തി ചികിത്സക്കും മരുന്നിനും വരുന്ന ചിലവുകള്‍ ഈ പദ്ധതി വഴി നേടാനാകും. സര്‍ജറി, മരുന്നുകള്‍, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചെലവുകള്‍ ആയുഷ്മാന്‍ ഭാരത പദ്ധതിയുടെ ഭാഗമാണ്.
ഈ പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് നടപ്പിലാക്കാന്‍ നോക്കുന്നത്. കേരളം ഈ പദ്ധതിയുടെ ഭാഗമാകാന്‍ സമ്മതം ഇതുവരെ നല്‍കിയിട്ടില്ല. കേരളത്തിന് പുറമെ പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളും പദ്ധതിയുമായി സഹകരിച്ചിട്ടില്ല. ഒഡീഷ സംസ്ഥാനം പദ്ധതിയുടെ ഭാഗമാകാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. 22 സംസ്ഥാനങ്ങള്‍ പദ്ധതിക്ക് സന്നദ്ധമാണെന്ന് കേന്ദ്രത്തെ അറയിച്ചിട്ടുണ്ട്.
Discussion about this post