മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ണ്ണ സംഭരണശേഷിയായ 142 അടിയില്‍ എത്തി നില്‍ക്കവെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മുല്ലപ്പെരിയാര്‍ 142 അടിയില്‍ എത്തിയാല്‍ കൂടുതല്‍ വെള്ളം ചെറുതോണി വഴി ഒഴുക്കേണ്ടി വരുമെന്ന സ്ഥിതിയുണ്ട്. ഇത് മുന്നില്‍ കണ്ട് ചെറുതോണി പട്ടണത്തില്‍ നിന്നും മുഴുവന്‍ ആളുകളോടും ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം വന്നാല്‍ വണ്ടിപ്പെരിയാറ്റില്‍ വെള്ളപ്പൊക്കം രൂക്ഷമാകും. നിലവില്‍ പ്രദേശത്തെ പല വീടുകളും വെള്ളത്തിനടിയിലാണ്. കൊല്ലം-തേനി ദേശീയപാതയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇത് മൂലം ഇവിടങ്ങളി്ല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post