കേരളത്തെ തകര്‍ത്തെറിഞ്ഞ് പേമാരി തുടരുമ്പോള്‍ തൃശ്ശൂരും പാലക്കാടും കോഴിക്കോടും ഉരുള്‍പ്പൊട്ടി. പാലക്കാട് ആലത്തൂരിലെ വീഴുമലയിലായിരുന്നു ഉരുള്പ്പോട്ടിയത്. കല്പിനിയില് വീടുതകര്‍ന്ന് ഒരു കുട്ടി മരിച്ചു. കോഴിക്കോട് തിരുവമ്പാടിയിലും മുക്കത്തും ഉരുള്‍പൊട്ടലുണ്ടായി. തൃശ്ശൂര്‍ പൂമലയില്‍ മണ്ണിടിച്ചിലും വെറ്റിലപ്പാറയില്‍ ഉരുള്‍പൊട്ടുകയും ചെയ്തു. പൂമലയില്‍ വീട് തകര്‍ന്ന് ഒരു മരണമുണ്ടായി. വെറ്റിലപ്പാറയിലും ഒരാള്‍ മരിച്ചു.
ഇത് കൂടാതെ തീക്കോയി വെള്ളികുളം ടൗണില്‍ ഉരുള്‍പോട്ടലില്‍ നാല് പേരാണ് മരിച്ചത്. ഇന്ന് മാത്രം കേരളത്തില്‍ മരിച്ചത് 17 പേരാണ്. സ്ഥിതി അതീവ ഗുരുതരമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ ട്രെയില്‍ ഗതാഗതം താറുമാറായി. കൊച്ചിയില്‍ മെട്രോ സര്‍വ്വീസും നിര്‍ത്തിവെച്ചു. മുട്ടം യാര്‍ഡില്‍ വെള്ളം കയറിയിട്ടുണ്ട്.
Discussion about this post