സംസ്ഥാനം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ തിരുവന്തപുരം എംപി ശശി തരൂര്‍ ജര്‍മ്മനിയിലേക്ക് പറന്നു. ബോണില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാണ് ശശി തരൂര്‍ ജര്‍മനിയില്‍ എത്തിയിരിക്കുന്നത്. ലോക്സഭാ അംഗം എന്ന നിലയില്‍ തന്റെ സാന്നിധ്യം അവിടെ ആവശ്യമില്ലെന്ന് മനസിലാക്കിയതുകൊണ്ടുമാണ് ജര്‍മനിയിലേക്ക് വിമാനം കയറിയതെന്നാണ് ശശി തരൂര്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. ജര്മനിയിലിരുന്നും കേരളവുമായി സമൂഹ മാധ്യമങ്ങളിലൂടെ ബന്ധപ്പെടാന്‍ സാധിക്കുന്നുവെന്നും തരൂര്‍ പറയുന്നു.
കേരളത്തില്‍ അനിവാര്യ സാഹചര്യത്തില്‍ ഡാമുകള്‍ തുറന്നില്ലായിരുന്നുവെങ്കില്‍ വളരെ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. രാഷ്ട്രീയവും അഭിപ്രായവ്യത്യാസങ്ങളും മറന്ന് കേരളീയര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കൈകോര്‍ക്കുന്ന കാഴ്ച ആശ്വാസം പകരുന്നുവെന്നും ജര്‍മ്മനിയില്‍ ശശി തരൂര്‍ പറഞ്ഞു.
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണക്കേസില്‍ പ്രതിയായ ശശി തരൂര്‍ എംപിക്ക് വിദേശത്തു പോകാന്‍ കോടതിയാണ് കഴിഞ്ഞ മാസം അനുമതി നല്‍കിയത്. യുഎസ്, കാനഡ, ജര്‍മനി ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളിലേക്ക് ഡിസംബറിനുള്ളില്‍ എട്ടുതവണ യാത്രയ്ക്കുള്ള അനുമതി തേടിയാണ് അദ്ദേഹം അപേക്ഷ നല്‍കിയിരുന്നത്.
ശശി തരൂരിന്റെ ഈ സമയത്തുള്ള വിദേശയാത്രയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തെ രക്ഷിക്കാന്‍ അന്യസംസ്ഥാനങ്ങള്‍ വരെ കൈകോര്‍ക്കുമ്പോള്‍ വിദേശത്ത് അടിച്ചു പൊളിക്കാന്‍ പോയ ശശി തരൂര്‍ നാടിന് അപമാനമാണെന്ന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ പറയുന്നു.മധ്യകേരളത്തില്‍ നിന്നുള്ള നിരവധി പേരാണ് തിരുവന്തപുരത്തേക്ക് ജിവന് രക്ഷിക്കാനായി പലായനം ചെയ്തത്. ഇവരെ സംരക്ഷിക്കാന്‍ മുന്‍കൈ എടുക്കേണ്ട എംപി ലോകരാജ്യങ്ങള്‍ ചുറ്റി ആഘോഷിക്കുകയാണ്. തിരുവനന്തപുരത്തുകാര്‍ക്ക് തന്നെ ഇത് അപമാനമാണെന്ന് ജനങ്ങള്‍ പറയുന്നു.വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.
ഇതിനിടെ വിദേശ യാത്രയ്ക്ക് പോയ മന്ത്രി കെ രാജുവിനെ സിപിഐ തിരിച്ചുവിളിച്ചിരുന്നു.
Discussion about this post