സംസ്ഥാനത്ത് പ്രളയക്കെടുതിയുണ്ടായപ്പോള്‍ രക്ഷാദൗത്യം വിജയിപ്പിച്ചത് കേരളത്തിലെ ജനങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്തം നടക്കുന്ന സമയത്ത് സി.പി.എം ഭിന്നിപ്പിുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് ചെന്നിത്തല വിമര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ചെന്നിത്തല പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി അത് പുച്ഛിച്ച് തള്ളിയിരുന്നു. എന്നാല്‍ താന്‍ ഭരണം തന്നെ സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് മഴയുടെ തീവ്രത് കുറഞ്ഞിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ഇനി കനത്ത മഴയ്ക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
Discussion about this post