കര്‍ണാടകയില്‍ ദുരിത ബാധിത പ്രദേശത്തെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ എച്ച്.ഡി.രേവണ്ണ ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ എറിഞ്ഞ് കൊടുത്തത് വലിയ വിവാദമായിരിക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രിയായ എച്ച്.ഡി.കുമാരസ്വാമിയുടെ ജ്യേഷ്ഠന്‍ കൂടിയായ എച്ച്.ഡി.രേവണ്ണ ഹസ്സന്‍ ജില്ലയിലെ ഒരു ദുരിതാശ്വാസ ക്യാമ്പിലാണ് ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ ജനങ്ങള്‍ക്ക് എറിഞ്ഞ് കൊടുത്തത്.
ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രേവണ്ണയുടെ പ്രവര്‍ത്തി വളരെ നിര്‍വികാരമായ ഒന്നാണെന്ന് ബി.ജെ.പി നേതാവ് എസ്.സുരേഷ് കുമാര്‍ പറഞ്ഞു. അപരിഷ്‌കൃതമായ പെരുമാറ്റമാണ് അദ്ദേഹം കാഴ്ചവെച്ചതെന്ന് സുരേഷ് കുമാര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.
H D Revanna, brother of @hd_kumaraswamy is throwing biscuits to the people affected by floods in Karnataka, as if he is feeding to the fishes.
This is an inhuman approach towards helping people who are stuck in a difficult situation. pic.twitter.com/sY25imlFtl
— Know The Nation (@knowthenation) August 20, 2018
അതേസമയം എച്ച്.ഡി.കുമാരസ്വാമി രേവണ്ണയുടെ രക്ഷക്കെത്തിയിട്ടുണ്ട്. ക്യാമ്പില്‍ അനങ്ങാന്‍ വേണ്ടത്ര സ്ഥലമില്ലാത്തത് കൊണ്ടാണ് രേവണ്ണ പാക്കറ്റുകള്‍ എറിഞ്ഞ് കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പിതാവ് ഒരു വിനീതനായ മനുഷ്യനാണെന്നും അദ്ദേഹത്തിന് പ്രളയ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് ഉണ്ടെന്നും രേവണ്ണയുടെ മകനായ പ്രജ്വല്‍ രേവണ്ണ പറഞ്ഞു.
Discussion about this post