കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഏജന്‍സികളുടെ സഹായം ഇപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ദുരിതാശ്വാസ നടപടികള്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ സ്വയം എടുക്കാനാകുമെന്നും കേന്ദ്രം വ്യക്തമാക്കി. റെഡ് ക്രോസ്, ഐക്യരാഷ്ട്ര സഭ തുടങ്ങിയ സംഘടനകള്‍ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ മുഖേനയാണ് ഈ സംഘടനകള്‍ക്ക് കേരളത്തിലേക്ക് സഹായം നല്കാനാകുക. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വേണ്ട സഹായം ചെയ്യുന്നുണ്ടെന്നും കേരളവും ഇതിന് വേണ്ട വിഭവങ്ങള്‍ കണ്ടെത്തുന്നുണ്ടെന്നും കേന്ദ്രം പറഞ്ഞു.
അതേസമയം ഈ സംഘടനകളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. ഇവര്‍ എന്തെങ്കിലും പ്രത്യേക തരം നിര്‍ദേശം മുന്നോട്ട് വെക്കുകയാണെങ്കില്‍ അതും ചര്‍ച്ച ചെയ്യപ്പെടും. കൂടാതെ പുനര്‍നിര്‍മാണ് പ്രകിയയില്‍ ഇവര്‍ക്ക് എന്തെങ്കില് സഹായം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതിനെപ്പറ്റിയും ആലോചിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
Discussion about this post