തിരുവനന്തപുരം: പ്രളയ ദുരിതത്തിലായ കേരളത്തിന കേന്ദ്രം അനുവദിച്ച 89,540 ടണ്‍ അരിയ്ക്ക് വില നല്‍കണമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്. ഒരു മാസത്തേക്ക് സൗജന്യമായാണ് അരി അനുവദിച്ചതെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന് സ്വാകാര്യ ചാനലിനോട് പ്രതികരിച്ചു.
മൂന്നു മാസത്തേക്ക് താങ്ങുവിലയ്ക്ക് അധികമായി അരിയും കേന്ദ്രം നല്‍കും. ഇപ്പോള്‍ പണം നല്‍കാതെ കേരളത്തിന് 30 ദിവസത്തിനുള്ളില്‍ അരി എഫ്.സി.ഐയില്‍നിന്ന് സ്വീകരിക്കാം.
കേരലത്തിലെ നാട്ടുകാര്‍ക്ക് റേഷന്‍ നല്‍കുന്നതിന് 118000 മെട്രിക്ക് ടണ്‍ സൗജന്യ നിരക്കിലുള്ള അരിയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. 89540 മെട്രിക്ക് ടണ്‍ അരി കേന്ദ്രം അനുവദിച്ചു. ഇത് വിപണി താങ്ങുവിലയ്ക്കാണെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി കത്ത് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട് അരി എം.എസ്.പി. നിരക്ക് കിലോ 25 രൂപയുള്ള അവസരത്തില്‍ 89540 മെട്രിക്ക് ടണ്‍ അരിയ്ക്ക് 223 കോടി രൂപ കേരളം നല്‍കേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയുണ്ടാക്കി. എന്നാല്‍ സൗജന്യമായാണ് അരി അനുവദിച്ചതെന്ന് മന്ത്രി തന്നെ വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുമെന്നും ഇതോടെ ഉറപ്പായി.
Discussion about this post